KOYILANDY DIARY.COM

The Perfect News Portal

ദുരിത ബാധിതര്‍ക്ക് ആശ്വാസ നടപടികളുമായി ബാങ്കുകള്‍

ഡൽഹി; പ്രളയത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസ നടപടികളുമായി ബാങ്കുകള്‍. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം.

പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ വില്ലേജുകളിലെ ജനങ്ങള്‍ക്കും ഈ ഇളവുകള്‍ ലഭിക്കുമെന്ന് സംസ്ഥാനതല ബാങ്കേ‍ഴ്സ് സമിതി വ്യക്തമാക്കി.

പ്രത്യേകമായി തയ്യാറാക്കിയ മാര്‍ഗരേഖ പ്രകാരമാണ് ദുരിശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബാങ്കുകളുടെ ഇടപടെല്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മാര്‍ഗരേഖ ബാങ്കുകള്‍ക്ക് കൈമാറി.

Advertisements

പ്രളയ ബാധിതമേഖലയിലെ മുഴുവന്‍ വായ്പകളും പുനക്രമീകരിച്ചു. ഇതിനനുസരിച്ച്‌ തിരിച്ചടവ് കാലാവധി പുനര്‍ നിശ്ചയിക്കും. വായ്പകള്‍ക്കുള്ള മൊറട്ടോറിയവും വായ്പകളുടെ പുനക്രമീകരണവും ജൂലൈ 31മുതല്‍ ഒരു വര്‍ഷത്തേക്കാണെന്ന് എസ്‌എല്‍ബിസി കണ്‍വീനര്‍ കെ.ജി. മായ പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ സ്റ്റോക്ക് നഷ്ടമായ വ്യാപാരികള്‍ക്ക് പുതിയ വായ്പ നല്‍കും. അധിക വായ്പ ആവശ്യമുള്ളവര്‍ക്ക് ജാമ്യം ഒഴിവാക്കി അധിക തുക നല്‍കും. ആറുമാസത്തേക്ക് മിനിമം, ബാലന്‍സ്, സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവ ഒഴിവാക്കിയതായി സംസ്ഥാനതല ബാങ്കേഴ്‌സ സമിതി ചെയര്‍മാന്‍ ടി.എന്‍.മനോഹരന്‍ പറഞ്ഞു .

കാര്‍ഷികം,ഭവന,വ്യവസായ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും. വാഹന വായ്പകളുടെ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ കമ്ബനികളോട് ആവശ്യപ്പെടും. പ്രളയത്തില്‍ ബാങ്കുകളുടെ 324 ശാഖകളും 423 എടിഎം കൗണ്ടറുകളും വെള്ളത്തിലായി.

Share news

Leave a Reply

Your email address will not be published. Required fields are marked *