തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. ഐഎൻടിയുസി


കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. കേന്ദ്രസർക്കാർ പ്രൊജക്റ്റുകൾ പരിമിതപ്പെടുത്തിയതിന്റെ ഭാഗമായി തൊഴിൽദിനം നഷ്ടമാകുന്നതായി ഐഎൻടിയുസി വ്യക്തമാക്കി. നിയമംമൂലം വ്യവസ്ഥ ചെയ്ത തൊഴിൽ സംരക്ഷണം തൊഴിലാളിക്ക് നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ ഐഎൻടിയുസി കൊയിലാണ്ടി റീജ്യണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ധർണ നടത്തി.

തൊഴിലാളിക്ക് നൂറു തൊഴിൽദിനം ലഭിക്കുന്ന രീതിയിൽ പ്രവർത്തി ക്രമീകരിക്കണമെന്നും, തൊഴിൽ മേഖലയിൽ ഭൂരിപക്ഷവും സ്ത്രീതൊഴിലാളികൾ ആയതിനാൽ ജോലി സമയം 9 മണി മുതൽ നാലുമണിവരെ ആക്കി ഇടതുസർക്കാർ നിയമം കൊണ്ടുവരണമെന്നും, തൊഴിൽ വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്ക് ഒത്താശ ചെയ്യുന്ന ഇടത് സർക്കാറിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി യുടെ ജില്ലാ പ്രസിഡന്റ് കെ രാജീവ് സംസാരിച്ചു. ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു


ഐഎൻടിയുസി യുടെ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ഏടാണി, രത്നവല്ലി ടീച്ചർ, വി ടി സുരേന്ദ്രൻ, കെ പി വിനോദ് കുമാർ, കൗൺസിൽ മാരായ മനോജ് പയറ്റുവളപ്പിൽ രജീഷ് വെങ്ങളത്ത് കണ്ടി, വത്സരാജ് കേളോത്ത്, ഷീബ അരീക്കൽ, ജിഷ പുതിയെടത്ത്, സുമതി കുന്യോറമല, ചൈത്രം തങ്കമണി, സുരേഷ് ബാബു മണമൽ തുടങ്ങിയവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ ശ്രീലകം സ്വാഗതം പറഞ്ഞു.


