ജ്വല്ലറിയില്‍ മോഷണം: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി ടൗണ്‍ പൊലീസ്
കോഴിക്കോട്: ജ്വല്ലറിയില്‍ മോഷണം: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി ടൗണ്‍ പൊലീസ്. നഗരമധ്യത്തില്‍ കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചരപ്പവന്‍ മോഷ്ടിച്ച തിരൂര്‍ പറവണ്ണ സ്വദേശി ആഷിഖിനെയാണ് ടൗണ്‍ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്. ആഭരണം വാങ്ങാനെന്ന വ്യാജന ജ്വല്ലറിയിലെത്തിയ ഇയാള്‍ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നുവെന്ന് ഉടമയോടുപറഞ്ഞ് അല്പം പഞ്ചസാരയോ മധുരമോ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കടയുടമ ഉള്ളിലെ മുറിയിലേക്ക് പോയപ്പോള്‍ മേശയിലുള്ള സ്വര്ണക്കട്ടിയെടുത്ത് ഇയാള്‍ കടന്നുകളഞ്ഞു. ഉടമ തിരിച്ചെത്തിയപ്പോള്‍ ഇയാളെ കാണാതായതോടെ സംശയംതോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കവര്‍ന്ന വിവരം അറിഞ്ഞത്. കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ മോഷ്ടാവിെന്റ ദൃശ്യമടക്കം ഉടമ പൊലീസിന് കൈമാറിയതോടെ ആഷിഖാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.


ആഷിഖിനെതിരെ ഫറോക്ക്, തിരൂരങ്ങാടി, തിരൂര്‍, പാണ്ടിക്കാട് എന്നീ സ്റ്റേഷനുകളില്‍ സമാന കേസുണ്ട്. ടൗണ്‍ ഇന്‍സ്പെക്ടര്‍ അനിത കുമാരിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സി. ഷൈജു, എ.പി. അനൂപ്, സീനിയര്‍ സി.പി.ഒ സജേഷ് കുമാര്‍, സി.പി.ഒമാരായ സജീഷ്, ശ്രീരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

