KOYILANDY DIARY.COM

The Perfect News Portal

ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ധനസഹായം

കോഴിക്കോട്: ജില്ലയിലെ ഉപയോഗ ശൂന്യമായ കിണറുകള്‍, കുളങ്ങള്‍ പുഴകള്‍ നീര്‍ചാലുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ ജിസം ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നു. ഗ്രീന്‍ ക്ലീന്‍ കോഴിക്കോടിന്റെ വിജയത്തിനായി സേവുമായി സഹകരിച്ചാണ് ധനസഹായം. സ്വന്തം നാട്ടില്‍ ശുദ്ധീകരിക്കപ്പെടാനുള്ള ജലസ്രോതസ്സുകള്‍ ഉണ്ടെങ്കില്‍ വ്യക്തികള്‍ക്കോ ജനകീയ കൂട്ടായ്മകള്‍ക്കോ അവ രജിസ്റ്റര്‍ ചെയ്യാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജലസ്രോതസ്സുകള്‍ ശാശ്വതമായി നിലനില്‍ക്കണമെങ്കില്‍ വൃക്ഷങ്ങള്‍ വളരേണ്ടത് അനിവാര്യമായതിനാല്‍ വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തൈകള്‍ അപ്ലോഡ് ചെയ്യുന്ന
ഗ്രൂപ്പിനാണ് ധനസഹായം നല്‍കുക.

ജൂണ്‍ അഞ്ചിന് മുമ്പ് ഹരിതകേരളം വൃക്ഷത്തൈ പരിപാലനമത്സരത്തില്‍ പങ്കെടുത്തവര്‍ സംരക്ഷിച്ച എത്ര തൈകളുടെ ഫോട്ടൊ അപ്ലോഡ് ചെയ്‌തോ അത്രയും രൂപയാണ് ധനസഹായമായി നല്‍കുക. സ്വന്തം പറമ്പിലോ പരിസര പ്രദേശങ്ങളിലോ വളരുന്ന വൃക്ഷത്തൈകള്‍ സംരക്ഷിച്ച്‌ അതിന്റെ ഫോട്ടോ http://www.greencleanearth.org എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഹരിത കേരളം വൃക്ഷത്തൈ പരിപാലന മത്സരം. ഫോ: 9645119474.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *