ചേമഞ്ചേരി സപ്ലൈകോ മാർക്കറ്റിൽ തീപ്പിടുത്തം

കൊയിലാണ്ടി: ചേമഞ്ചേരി സപ്ലൈകോ മാർക്കറ്റിൽ തീപ്പിടുത്തമുണ്ടായി. ഇന്നു രാവിലെ കട തുറന്നപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. കംപ്യൂട്ടർ മുഴുവൻ കത്തി നശിച്ചു. കടയിലെ സാധനങ്ങൾ ഉപയോഗശൂന്യമായിട്ടുണ്ട് കടമുറി മുഴുവൻ കരിപിടിച്ചിട്ടുണ്ട്. കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
