ചുമട്ടു തൊഴിലാളി സമരം പിൻവലിച്ചു

കൊയിലാണ്ടി: ടൗണിൽ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് കെ.എ. കെ.ബി. പൂളിലെ തൊഴിലാളികൾ കൂലി വർധനവ് ആവശ്യപ്പെട്ട് നടത്താനിരുന്ന അനശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ക്ഷേമ ബോർഡ് സൂപ്രണ്ട് സി.കെ.ബാബുവിൻ്റെ സാന്നിധ്യത്തിൽ വ്യാപാരി നേതാക്കളുമായി നടന്ന ചർച്ചയിൽ 13 ശതമാനം വേതന വർധനവ് അംഗീകരിച്ച് കൊണ്ടാണ് ഒത്ത് തീർപ്പായത്. തൊഴിലാളികളെ പ്രതിനിധീകരിച്ച് സി. അശ്വനി ദേവ്, കെ.കെ. സന്തോഷ്, എ. സുരേന്ദ്രൻ, ഇസ്മായിൽ, മർച്ചൻ്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഷുഹൈബ്, കെ.കുഞ്ഞമ്മദ് കെ.പി.നിയാസ് പങ്കെടുത്തു.

