KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണ്ഡലം വെളിച്ചത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ ഗ്രാമ ജ്യോതി പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയായി. പ്രധാന മേഖലകളിലെല്ലാം ഹൈമാസ്റ്റ് വിളക്ക് ഏര്‍പ്പെടുത്തിയാണ് കെ ദാസന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് വികസനരംഗത്ത് പുതിയ വെളിച്ചമാകുന്നത്. . ഒന്നാംഘട്ടത്തില്‍ സ്ഥാപിച്ച 24 ലൈറ്റുകളില്‍ രണ്ടെണ്ണം എംഎല്‍എ ഫണ്ട് ഉപയോഗിച്ചും, ബാക്കി മുഴുവന്‍ എംഎല്‍എക്ക് അനുവദിക്കപ്പെട്ട പ്രത്യേക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുമാണ് നിര്‍മ്മാണം.

ഒരു കോടി നാല്പത്തി അഞ്ച് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു.  മുന്‍ എംഎല്‍എ മാരായ പി വിശ്വന്‍,  ഇ നാരായണന്‍നായര്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവവാര്യര്‍, നാടകനടന്‍ അരങ്ങാടത്ത് വിജയന്‍, കന്മന ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്തരാണ് വിളക്കുകളുടെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചത്.  രണ്ടാംഘട്ടത്തില്‍ തീരദേശത്തെ പ്രധാനമായി പരിഗണിച്ചുകൊണ്ട് ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വെളിച്ചമെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ ദാസന്‍ എംഎല്‍എ പറയുന്നു. ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവുചെയ്താണ് രണ്ടാംഘട്ടത്തെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഏതാണ്ട് മുപ്പതോളം വിളക്കുകള്‍ രണ്ടാംഘട്ടത്തിലും സ്ഥാപിക്കാനാണ് ഉദ്ദേശം.

Share news