കൊയിലാണ്ടിയിൽ കുടുംബശ്രീ ഡിസൈൻഡ് ഔട്ട്ലറ്റുകൾ ആരംഭിച്ചു

കൊയിലാണ്ടി: സംസ്ഥാനത്തിനു മാതൃകയായ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീൻ ഷോപ്പ് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും, പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനു വേണ്ടിയാണ് ഡിസൈൻഡ് ഔട്ട്ലറ്റുകൾ ആ രംഭിച്ചത്. നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഹോം ഷോപ്പ് ഉൽഘാടനം ചെയ്തു. പുതിയ ബസ്സ് സ്റ്റാന്റിലെ കുടുംബശ്രീ കെട്ടിടത്തിലാണ് ഷോപ്പ് ആരംഭിച്ചത്.
നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറികളും, മറ്റ് ഭക്ഷ്യവസ്തുക്കളും ഇവിടെ ലഭിക്കും. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ 25 ഓളം ഔട്ട്ലറ്റുകൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി ഹോം ഷോപ്പ് പദ്ധതി വ്യക്താക്കൾ അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി., പി. എം. ഗിരീശൻ അദ്ധ്യക്ഷ വഹിച്ചു. എ.ഡി.എം.സി. കെ. സതീശൻ, സി.ഡി.എസ് . ചെയർപേഴ്സൺ ഇന്ദുലേഖ, ടി. ഖാദർ വെള്ളിയൂർ, റീജ, സി. ഷീബ എന്നിവർ
സംസാരിച്ചു.
സംസാരിച്ചു.
