KOYILANDY DIARY

The Perfect News Portal

എസ് എഫ് ഐ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

കൊല്ലം : എസ് എഫ് ഐ മുപ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. എസ് എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി.

ഇന്ന്‌ രാവിലെ പത്ത് മണിക്ക് ചിന്നക്കടയില്‍ നിന്ന് വിദ്യാര്‍ത്ഥി റാലി ആരംഭിക്കും. കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കും .പതിനൊന്നിന് ശ്രീകുമാര്‍ നഗറില്‍ (ക്യുഎസി ഗ്രൗണ്ട് ) പൊതുസമ്മേളനം നടക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

കെ വി സുധീഷ് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നും എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് അഫ്സല്‍ ക്യാപ്റ്റനായി ആരംഭിച്ച പതാക ജാഥയെ ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ സ്വീകരിച്ചു.

Advertisements

ഓചിറ ക്ലാപ്പന അജയപ്രസാദ്‌ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച കൊടിമരജാഥ.സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ഖദീജത് സുഹൈലയാണ് ജാഥ ക്യാപ്റ്റന്‍.

ചവറ ശ്രീകുമാര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്ന് എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം എസ് ആര്‍ ആര്യ ക്യാപ്റ്റനായി ദീപശിഖ ജാഥ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനം ചെയ്തു.

സജിന്‍ ഷാഹുല്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം പ്രതിന്‍ സാജ് കൃഷ്ണ ക്യാപ്റ്റനായി ആരംഭിച്ച ദീപശിഖ ജാഥയെ ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ സ്വീകരിച്ചു. നാലുജാഥകളും ക്യു എ സി ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *