അമ്മ വിവാദം: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് കെമാല്‍ പാഷ

കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍പാഷ. ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ആരോഗ്യകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമാകും അത്തരം ചര്‍ച്ചകള്‍ ഗുണകരമല്ല. നിയമത്തിനു മുന്നില്‍ ദിലീപ് കുറ്റാരോപിതന് മാത്രം സഭാ വിവാദത്തില്‍ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

