KOYILANDY DIARY

The Perfect News Portal

മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച്‌ യുഡിഎഫ് വിടുന്നവരുമായി ചര്‍ച്ചയാകാം: കോടിയേരി

തിരുവനന്തപുരം> എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച്‌ യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐ (എം) സന്നദ്ധമാണെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോള്‍ അപ്രകാരമൊരു ചര്‍ച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും. കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധബന്ധമുണ്ടാക്കി എല്‍ഡിഎഫിനെ നേരിടാന്‍ ഇറങ്ങും. അതിനെയെല്ലാം അതിജീവിച്ച്‌ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കാന്‍ പ്രബുദ്ധകേരളം തയ്യാറാകും.

നാലു വര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ പ്രത്യേകത, ഇക്കാലയളവില്‍ എല്‍ഡിഎഫിലും സിപിഐ എമ്മിലും ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം നിലനില്‍ക്കുന്നുവെന്നതാണെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പല വിഷയത്തിലും സിപിഐ എമ്മില്‍പ്പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായി പരിഹരിച്ചു. ഇന്ന് പൂര്‍ണ ഐക്യത്തോടെ പാര്‍ടി മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെ പാര്‍ടി ഭരണ നേതൃത്വങ്ങള്‍ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടു പോകുന്നുവെന്നത് ഭരണത്തിനും പാര്‍ടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *