KOYILANDY DIARY

The Perfect News Portal

കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍പാളം തെറ്റി

കോഴിക്കോട് :  കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് പാളം തെറ്റി. ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. അപകടത്തില്‍പ്പെട്ട കോച്ച് കോഴിക്കോട്ട്‌നിര്‍ത്തി ബാക്കിയുള്ള കോച്ചുകളുമായി ട്രെയിന്‍ യാത്രതുടര്‍ന്നു.