KOYILANDY DIARY

The Perfect News Portal

ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 4 അംഗ ഇന്ത്യന്‍ ടീമില്‍ ആറ് അണ്ടര്‍-23 ടീമംഗങ്ങള്‍ ഇടം നേടി. മലയാളിയായ പ്രതിരോധ നിര താരം അനസ് എടത്തെടിക ടീമില്‍ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ സി.കെ വിനീതിനും ടി.പി രഹനേഷിനും ടീമില്‍ ഇടം നേടാനായില്ല. ടൂര്‍ണമെന്റില്‍ കളിക്കാതിരുന്ന നായകന്‍ സുനില്‍ ഛേത്രിയും ഉദാന്താ സിംഗും ടീമില്‍ തിരിച്ചെത്തി.

ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ മ്യാന്‍മാറിനെയും കിര്‍ഗിസ്ഥാനെയും പരാജയപ്പെടുത്തിയ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. മക്കാവുനെതിരായ യോഗ്യത മത്സരത്തിനു മുന്നോടിയായി സംഘടിച്ച ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീടം നേടിയെങ്കിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *