93-ാം മത് ശ്രീ നാരായണ ഗുരു മഹാ സമാധി ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: എസ്. എൻ. ഡി. പി യോഗം കൊയിലാണ്ടി യൂണിയൻ്റെ ആഭിമുഖ്യത്തിൽ 93-ാം ശ്രീനീരായാണ ഗുരു സമാധി ദിനാചരണം ഗുരുദേവ പ്രാർത്ഥനയോടെയും ഉപവാസത്തോടെയും സംഘടിപ്പിച്ചു. കൊയിലാണ്ടി യൂണിയൻ ഓഫീസിൽ നടന്ന ഉപവാസത്തിന് യൂണിയൻ പ്രസിഡണ്ട് പറമ്പത്ത് ദാസൻ, സെക്രട്ടറി ഊട്ടേരി രവിന്ദ്രൻ, വൈസ് പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. കെ ശ്രീധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ ആയ സുരേഷ് മേലേപ്പുറത്ത്, കുഞ്ഞികൃഷ്ണൻ, മേല്ലുര് ശ്രീധരൻ, രാജേഷ് ടി. കെ എന്നിവർ നേതൃത്വം നൽകി.
ഗുരുദേവ പൂജക്ക് ഒരവമ്മൽ ചോയികുട്ടി നേതൃത്വം നൽകി. ഉപവാസം 3 മണിക്ക് അവസാനിച്ചു. പരിപാടിയിൽ കെ. വി. സന്തോഷ് നന്ദി പറഞ്ഞു.