ലഹരി വില്പനക്കാരെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യുക: പ്രഭാത് റെസിഡൻ്റ്സ് അസോസിയേഷൻ
കൊയിലാണ്ടി: മേൽ പാലത്തിൻ്റെ അടിയിൽ വഴിയാത്രകാർക്ക് വഴി നടക്കാൻ പോലും കഴിയാത്ത രീതിയിൽ ശല്യം ചെയ്യുന്ന ലഹരി വില്പനക്കാരെയും, സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ നടപടി വേണമെന്നും, പാലത്തിന്റെ അടിയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും പ്രഭാത് റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ യോഗത്തിൽ പ്രസിഡണ്ട് കെ. വി. അശോകൻ ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ജയദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശിവദാസൻ എം. മല്ലികാസ് (പ്രസിഡണ്ട്), തേജ ചന്ദ്രൻ (വൈസ് പ്രസിഡണ്ട്), സി. കെ. ജയദേവൻ (ജനറൽ സെക്രട്ടറി), പുഷ്പാവല്ലി പ്രഭാകർ (ജോയിൻ്റ് സെക്രട്ടറി), കെ.വി അശോകൻ (ഖജാൻജി) എന്നിവരെയും പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു, യോഗത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നഗരസഭ കൗൺസിലർ എ. ലളിതയെ ഉപഹാരം നൽകി ആദരിച്ചു.