ജേസി നഴ്സറി കലോൽസവം: പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കൊയിലാണ്ടി: ജില്ലാതല ജേസി നഴ്സറി കലോത്സവത്തിൽ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളും, മൂന്നാം സ്ഥാനം വടകര അമൃത പബ്ലിക് സ്കൂളും കരസ്ഥമാക്കി.
വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡൻറ് ഡോ. റഹീസ് കെ മിൻഹാൻസ്, ഡോ.ബി.ജി അഭിലാഷ്,ഗോകുൽ, ഡോ. ശബ്ന റഹീസ്, അഡ്വ. ജതിഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.