KOYILANDY DIARY.COM

The Perfect News Portal

സിനിമാ ടിക്കറ്റ് ചാർജ്ജ് വർദ്ധനക്കെതിരെ DYFI പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: അന്യായമായി ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ച കൊയിലാണ്ടിയിലെ സിനിമാ തീയറ്റർ ഉടമകളുടെ നടപടിക്കെതിരെ  DYFI  സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 20 ശതമാനം നിരക്ക് വർദ്ധനയാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുളളത്.

50 രൂപയുടേയും 60 രൂപയുടേയും ടിക്കറ്റുകൾ യഥാക്രമം 60, 70 രൂപ എന്ന നിരക്കിലാണ് വർദ്ദിപ്പിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും വർദ്ധിപ്പിച്ചിട്ടുളള ടിക്കറ്റ് നിരക്ക് ഉടൻ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രദർശനം തടഞ്ഞുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് DYFI ബ്ലോക്ക് കമ്മറ്റി അറിയിച്ചു. ഈ വിഷയത്തിൽ നഗരസഭ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ സെക്രട്ടറി ബി.പി ബബീഷ്, പ്രസിഡണ്ട് സി.ടി അഭിലാഷ്, പ്രജിത്ത് നടേരി തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *