പയ്യോളി : കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി.- കോൺഗ്രസ് നീക്കം തിരിച്ചറിയുക, മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രണത്തിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നൂറുകണക്കിനു പേർ പ്രകടനത്തിൽ പങ്കെടുത്തു.