സി ടി സ്കാന്‍ നിഷേധിച്ച കുഞ്ഞിന് ആശുപത്രിയില്‍ ദാരുണ അന്ത്യം

റാഞ്ചി: സി ടി സ്കാന്‍ നിഷേധിച്ച കുഞ്ഞിന് ആശുപത്രിയില്‍ ദാരുണ അന്ത്യം. ശ്യാം കുമാര്‍ എന്ന ഒരു വയസുകാരനാണ് ചികിത്സ ലഭിക്കാഞ്ഞത് മൂലം മരിച്ചത്. സി ടി സ്കാന്‍ ആവശ്യമായ തുക ഒടുക്കാന്‍ ഇല്ലാത്തതിനാല്‍ ലാബ് ടെക്നീഷ്യന് സ്കാനിംഗ് നിരസിക്കുകയായിരുന്നു. 1350 രൂപയായിരുന്നു സ്കാനിംഗിന് ആവശ്യമായിരുന്നത്. എന്നാല്‍ 1300 രൂപ മാത്രമേ ശ്യാമിന്റെ അച്ചന് സന്തോഷ് കുമാറിന്റെ കൈവശം ഉണ്ടായിരുന്നുള്ളു. ഇതിനാല്‍ പരിശോധന നിഷേധിച്ചു.
|
ജാര്‍ഖണ്ഡിലെ രാജാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സംഭവം. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് പണം എത്തിക്കാന്‍ സന്തോഷ് ആവശ്യപ്പെടുകയായിരുന്നു. പണം കൊണ്ടുവന്നെങ്കിലും അതിന് മുമ്പ്
തന്നെ ശ്യാം മരിക്കുകയായിരുന്നു.
