സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി പ്രവർത്തകർ
കൊയിലാണ്ടി: എൻ.ഡി.എ.യുടെ നേതൃത്വത്തിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ കയറുന്നത് ആഘോഷമാക്കാൻ ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങി. പായസ ദാനം, ലഡുവിതരണം തുടങ്ങിയവയും, വിജയാഹ്ലാദ പ്രകടനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വൻ തോതിലുള്ള ആഘോഷങ്ങളാണ് ഓരോ മേഖലകളിലും ഒരുക്കിയിരിക്കുന്നത്. ചില കേന്ദ്രങ്ങളിൽ ബിരിയാണി വിതരണവും നടത്തുന്നുണ്ട്. കാരറ്റ് കൊണ്ടുള്ള പായസമാണ് കൊയിലാണ്ടി നഗരത്തിൽ കൊരയങ്ങാടു തെരുവിൽ നിന്നും തെയ്യാറാക്കുന്നത്. പാചക വിദഗ്ദരായ ടി.പി. സലീഷ്, ടി.പി.രാധാകൃഷ്ണൻ , ടി.ടി.ജിജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാരറ്റ് പായസം തയ്യാറാക്കുന്നത്.



