KOYILANDY DIARY.COM

The Perfect News Portal

ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കാണിക്കുന്ന ആര്‍ജവത്തിന് മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ച്‌ സ്വാമി അഗ്നിവേശ്

തൃശൂര്‍: ഇന്ത്യന്‍ ഭരണഘടനയെയും നിയമവാഴ്ച്ചയെയും വെല്ലുവിളിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിലും അഴിഞ്ഞാടാന്‍ ശ്രമിക്കുമ്ബോള്‍ നൈതിക കേരളത്തിന്റെ വീണ്ടെടുപ്പിനായി തൃശൂരില്‍ നമ്മള്‍ ഭരണ ഘടനക്ക് ഒപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനാഭിമാന സംഗമം സംഘടിപ്പിച്ചു.തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ നടന്ന സംഗമം സ്വാമി അഗ്നിവേശ് ഉത്ഘാടനം ചെയ്തു.

വിവിധ സെഷനുകളായി ചര്‍ച്ചയും സംവാദങ്ങളും അരങ്ങേറി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രഭാഷണവും നടത്തി.ഇന്ത്യന്‍ ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന ഉത്തമ ബോധ്യമുള്ളവര്‍ താമസിക്കുന്ന കേരളം പിടിച്ചടക്കാന്‍ ആയിരമാണ്ട് ശ്രമിച്ചാലും നേരന്ദ്രമോദിക്കും അമിഷ് ഷാക്കും മോഹന്‍ ഭാഗവതിനും സാധിക്കില്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.

ഭരണഘടനാ സംരക്ഷണത്തിന് തൃശൂരില്‍ സംഘടിപ്പിച്ച ‘ജനാഭിമാന സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാരായണഗുരുവും അയ്യങ്കാളിയും മറ്റും വിത്തിട്ട നവോഥാനം കേരളത്തില്‍ പുതിയൊരു ദിശയിലാണ്.

Advertisements

ഇൗ പരിശ്രമം അയോധ്യ വരെ നീളെട്ടയെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം ഒാര്‍മ്മിപ്പിച്ചു.

ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച സാധ്യമല്ലാത്ത ഒന്നാണ്,സുപ്രീംകോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്ക് പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ തെരുവിലിറങ്ങിയ നാടാണ് കേരളം. ഇത് പൗരോഹിത്യ മത സമൂഹത്തിെന്‍റ പ്രശ്നമാണ്.

അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുന്നു. സതി വിഷയത്തിലും ഇതുതന്നെയാണ് താന്‍ കണ്ടത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കാണിക്കുന്ന ആര്‍ജവത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു.

അന്ധമായതിനെയാണ് ഇപ്പോള്‍ വിശ്വാസമായി അവതരിപ്പിക്കുന്നത്. അതാണ് ശബരിമലയിലും കാണുന്നത്. നവോഥാനം അന്ധവിശ്വാസങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ടാണ് അന്ധവിശ്വാസ പ്രചാരകര്‍ കല്‍ബുര്‍ഗിയെയും പന്‍സാരയെയും ധബോല്‍ക്കറെയും ഗൗരി ലേങ്കഷിനെയും കൊന്നത്.

അതേസമയം, സ്വന്തം പാര്‍ട്ടിയുടെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധി പറയുന്നതിന് വിരുദ്ധമായി ഇവിടെ സംഘ്പരിവാറിനോട് സമരസപ്പെടുന്ന രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

ചെന്നിത്തല ഒരു യഥാര്‍ഥ കോണ്‍ഗ്രസുകാരനാണെങ്കില്‍ കാര്യങ്ങള്‍ തിരിച്ചറിയണമെന്ന് സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു. നാലര വര്‍ഷം ഒരു വാഗ്ദാനവും പാലിക്കാനാവാതെ വന്നപ്പോള്‍ മോദി വീണ്ടും അയോധ്യയെപ്പറ്റിയും ശ്രീരാമനെപ്പറ്റിയും പറയുകയാണ്.

തകര്‍ത്തു കളഞ്ഞ ബാബരി പള്ളിയുടെ ഒരു ചെറിയ ചത്വരത്തിലാണ് രാമന്‍ പിറന്നതെന്ന ഇക്കൂട്ടരുടെ വാദത്തിന് ഒരു തെളിവുമില്ല. തുളസീദാസും വിവേകാനന്ദനും ദയാനന്ദ സരസ്വതിയും കാണാത്തതാണ് രാമജന്മത്തെപ്പറ്റി അദ്വാനിയും ബി.ജെ.യും സംഘ്പരിവാറും കണ്ടത്.

ഇവര്‍ കപട ഹിന്ദുക്കളും മതത്തിെന്‍റ വ്യാപാരികളുമാണ് എന്നും അഗ്നിവേശ് പറഞ്ഞു.സാറാ ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ എസ്. ശാരദക്കുട്ടി, കെ. അജിത, റഫീഖ് അഹമ്മദ്, ൈവശാഖന്‍, പി. സതീദേവി, അശോകന്‍ ചെരുവില്‍, സി. രാവുണ്ണി തുടങ്ങിയവര്‍ പെങ്കടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *