KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയില്‍ കള്ളനോട്ട് നിര്‍മ്മാണ സംഘം പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കള്ളനോട്ട് നിര്‍മ്മാണ സംഘം പിടിയില്‍. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പര്‍, മഷി എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് നിര്‍മ്മാണ സംഘത്തെ പിടികൂടിയത്. ബാലുശ്ശേരി ടൗണിനോട് ചേര്‍ന്ന്, നാട്ടുകാരനായ മുത്തു എന്ന രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചായിയിരുന്നു കള്ളനോട്ടടി.

എറണാകുളം വൈറ്റില സ്വദേശി വില്‍ബര്‍ട്ട്, കോഴിക്കോട് നല്ലളത്തുള്ള വൈശാഖ് എന്നിവരെയും രാജേഷിനൊപ്പം ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. രാജേഷ് കുമാറിന്റെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് നോട്ടടിയന്ത്രവും, മഷിയും, പേപ്പറും അനുബന്ധ ഉപകരണങ്ങളും സജജി കരിച്ചത്.

Advertisements

2000 രൂപയുടെയും 500 രൂപയുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്. അച്ചടിക്കാനായി കൊണ്ടുവന്ന 200 എണ്ണമുള്ള 74 കെട്ട് പേപ്പറുകള്‍ പോലീസ് പിടിച്ചെടുത്തു. അച്ചടിച്ച നോട്ടുകള്‍ പുറത്ത് വിതരണം നടത്തിയിട്ടുണ്ടോ എന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂ എന്ന് ബാലുശ്ശേരി സി ഐ, കെ സുഷീര്‍ പറഞ്ഞു

മാന്‍വേട്ട കേസില്‍ പ്രതിയായ രാജേഷ്കുമാര്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്നു. ഇവിടെ നിന്നാണ് കൂട്ടുപ്രതികളായ വില്‍ബര്‍ട്ടിനെയും വൈശാഖിനെയും പരിചയപ്പെടുന്നത്. വില്‍ബര്‍ട്ട് പാലക്കാട്ട് കള്ളനോട്ടടി കേസിലെ പ്രതിയും, വൈശാഖ് സ്ഫോടന കേസിലെ പ്രതിയുമാണ്. കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി. വീട് സീല്‍ ചെയ്ത പോലീസ് പിടിച്ചെടുത്ത യന്ത്രസാമഗ്രികളടക്കം സ്റ്റേഷനിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *