വിശ്വകര്‍മജരുടെ തൊഴില്‍മേഖല സംരക്ഷിക്കണം: വിശ്വകര്‍മ വര്‍ക്കേഴ്സ് ഫെഡറേഷന്

കൊയിലാണ്ടി: വിശ്വകര്‍മജരുടെ തൊഴില്‍മേഖല സംരക്ഷിക്കണമെന്ന് വിശ്വകര്‍മ വര്‍ക്കേഴ്സ് ഫെഡറേഷന് പെരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സി.കെ.രാജന്, ടി.വി.നാരായണന്, പി.ആര്.കെ.ബേബി, വിനയന് എന്നിവര്‍ സംസാരിച്ചു. ടി.വി.നാരായണന് (പ്രസിഡന്റ് ), പി.ആര്.കെ.സജീന്ദ്രന് (വൈസ് പ്രസിഡന്റ്), എ.പി.ബാലകൃഷ്ണന്(സെക്രട്ടറി), പി.ആര്.കെ.ബേബി (ജോ.സെക്രട്ടറി), വിനയന് (ഖജാ.).

