വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒ.എൻ.സി.പി.യുടെ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കക്ഷി രാഷ്ട്രീയത്തിന്നതീതമായ മാനവിക ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒ.എൻ.സി.പി.കോ ഓർഡിനേറ്റർ നജീബ് തിക്കോടി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.എം.കോയ, പി.കെ.എം.ബാലകൃഷ്ണൻ, ഹാഷിം അരിയിൽ, ഇ.എസ്.രാജൻ, സി.സത്യചന്ദ്രൻ, സി.രമേശൻ, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്ക്കരൻ, അവിണേരി ശങ്കരൻ, പി.എം.ബി നടേരി, അരുൺ കുമാർ എന്നിവർ സംസാരിച്ചു.


