KOYILANDY DIARY.COM

The Perfect News Portal

വി.ആർ കൃഷ്ണ്ണയ്യർ അനുസ്മരണം ജില്ലാ ജഡ്ജ് ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജസ്റ്റിസ് വി.ആർ. കൃഷ്ണ്ണയ്യർ അനുസ്മരണവും, നിയമ സാക്ഷരത ക്യാമ്പിന്റെ ഉദ്ഘാടനവും കോഴിക്കോട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ, കൗൺസിലർ അഡ്വ: കെ. വിജയൻ, കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ ജയശങ്കർ, അഡ്വ: സുനിൽ മോഹൻ, നഗരസഭ വിദ്യാഭ്യാസ കോ-ഓഡിനേറ്റർ ഡോ: പി.കെ ഷാജി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നഗരസഭ വെസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *