KOYILANDY DIARY.COM

The Perfect News Portal

രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

കൊയിലാണ്ടി > ഗേള്‍സ് ഹയര്‍സെക്കണ്ടറിയിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഇന്ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജ്യേഷ്ടാനുജന്‍ മക്കളായ ഒരാള്‍ കൊയിലാണ്ടി കണയങ്കോട് സ്വദേശിനിയും, മറ്റൊരു വിദ്യാര്‍ത്ഥിനി പാലക്കുളം സ്വദേശിനിയുമാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിച്ചുണ്ട്.

Share news
error: Content is protected !!