KOYILANDY DIARY

The Perfect News Portal

റവന്യൂ ജില്ലാ ശാസ്ത്രോത്സവം തോടന്നൂര്‍ ജേതാക്കള്‍

ബാലുശേരി > റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രവൃത്തിപരിചയമേളയില്‍ യുപി വിഭാഗത്തില്‍ 10548 പോയിന്റോടെ തോടന്നൂര്‍ ഉപജില്ല ജേതാക്കളായി. 9753 പോയിന്റോടെ വടകര ഉപജില്ല രണ്ടും 9488 പോയിന്റോടെ ചോമ്ബാല ഉപജില്ല മൂന്നും സ്ഥാനങ്ങള്‍ നേടി.ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ 42 പോയിന്റോടെ തോടന്നൂര്‍ ഉപജില്ല ജേതാക്കളായി. 39 പോയിന്റ് നേടിയ കോഴിക്കോട് സിറ്റി രണ്ടാമതും 38 പോയിന്റ് നേടിയ വടകര ഉപജില്ല മൂന്നും സ്ഥാനം നേടി.ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ 26 പോയിന്റോടെ മേമുണ്ട എച്ച്‌എസ്‌എസും 19 പോയിന്റോടെ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പ്രവൃത്തിപരിചയമേളയില്‍ എല്‍പി വിഭാഗത്തില്‍ 9489 പോയിന്റോടെ വടകര ഉപജില്ല ജേതാക്കളായി. 8367 പോയിന്റ് നേടിയ ചോമ്ബാല ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 8176 പോയിന്റ് നേടിയ  പേരാമ്പ്ര ഉപജില്ല  മൂന്നാമതും എത്തി. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫലപ്രഖ്യാപനങ്ങള്‍ പൂര്‍ണമായിട്ടില്ല.