KOYILANDY DIARY.COM

The Perfect News Portal

രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഓട്ടോ ഡ്രൈവർമാരെ അനുമോദിച്ചു

കൊയിലാണ്ടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി കൊയിലാണ്ടി ടൌണിൽ ഗ്യാസ് ടാങ്കറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നൈറ്റ് ഓട്ടോ ഡ്രൈവർമാരെ ഫയർഫോഴ്സും, നഗരസഭയും അനുമോദിച്ചു. രാത്രി 2.40നായിരുന്നു അപകടം നടന്നത്. പഴയ ബസ്സ്സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന ഡ്രൈവർമാർ ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നു.

വാഹനത്തിൽ കുടുങ്ങികിടന്നവരെ ആദ്യം  ഓട്ടോ തൊഴിലാളികളാണ് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും കുതിച്ചെത്തിയതിന്ശേഷം ഓട്ടോ തൊഴിലാളികളും അവരോടൊപ്പം മുഴുവൻ സമയവും സർമ്മനിരതരായി പ്രവർത്തിച്ചു. അപകടത്തിൽ രണ്ട്പേർ മരിക്കുയും, 4 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്.

a-plus-add-2019-mayഅനുമോദനയോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, ഫയർസ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൌൺസിലർമാരായ ടി. പി. രാമദാസ്, പി.എം. ബിജു തുടങ്ങിയവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *