യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ റോഡ് പണി പൂർത്തിയാക്കി

കൊയിലാണ്ടി: കരാറുകാര്‍ പൂര്‍ത്തിയാക്കാതെ നിറുത്തിപ്പോയ റോഡ് പണി നടുവത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി.കിഴരിയൂര്‍ പഞ്ചായത്തിലെ മഠത്തില്‍ താഴനടുവത്തൂര്‍ യു.പി.സ്കൂള്‍ റോഡാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കിയത്.
ശക്തമായ മഴയില്‍ ചെളിനിറഞ്ഞ റോഡിലൂടെ വാഹനത്തിന് പോകാന്‍ കഴിയാത്ത രീതിയില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് മഠത്തില്‍ താഴ യൂണിറ്റ് മുന്‍ പ്രസിഡന്റ് കെ.ടി.നൗഫല്‍, കെ.ടി.നവാസ് ഷറഫു, റിജു, നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

