മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോത്സവം തുടങ്ങി

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോത്സവം തുടങ്ങി. ചക്ക, മാങ്ങ, തേങ്ങ, ക്യാമ്പ് വിളംബരജാഥ തുടങ്ങിയ പരിപാടികള്‍ നടന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത ഒതയോത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ വി.പി. ഭാസ്‌കരന്‍, സി.കെ. ശശി, കെ.വി. ജനാര്‍ദനന്‍,രജനി, പ്രേമലത, പഞ്ചായത്ത് പ്രേരക് കെ. സീതാമണി, ഷാജി, വി.ഇ.ഒ.മാരായ മോഹനന്‍, രാഗേഷ് എന്നിവര്‍ സംസാരിച്ചു.

