മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചതായി വിവരം

കൊല്ലം: കശ്‌മീരിലെ ഉറിയില്‍ മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്ബലടി തോട്ടത്തില്‍ വിജയകുമാറിന്റെയും ശ്യാമളയുടെയും മകന്‍ വിശാഖ് കുമാര്‍ (അച്ചു, 22) ആണ് മരിച്ചത്. ആര്‍മി മെഡിക്കല്‍ കോര്‍ വിഭാഗത്തില്‍ സോള്‍ജിയറായ വിശാഖ് കുമാര്‍ മരിച്ചവിവരം ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് വീട്ടില്‍ ബന്ധുക്കളെ അറിയിച്ചത്.
കശ്‌മീരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൈനികനായ ഏക സഹോദരന്‍ വിമല്‍ പ്രത്യേക സൈനിക വിന്യാസത്തിന്റെ ഭാഗമായി കശ്‌മീരിലുണ്ട്. രണ്ടു വര്‍ഷം മുമ്ബാണ് വിശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. അച്ഛന്‍ വിജയകുമാര്‍ എന്‍ജിനിയറിങ് വര്‍ക്‌ഷോപ് നടത്തുകയാണ്.

