മലപ്പുറത്ത് 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: മങ്കടയിൽ 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് മയക്കു മരുന്നുകള്‍ യുവാക്കള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കേരളത്തിലേക്ക് എത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അമിതലാഭം ലക്ഷ്യം വച്ച് ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലെ ചിലര്‍ ഇതിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ച് വന്‍ ലാഭം ലക്ഷ്യം വില്‍പ്പനക്കായി കൊണ്ടുവന്നതാണ് ലഹരിമരുന്ന്.


പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാര്‍, മങ്കട സിഐ യു കെ ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 29.81 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ പിടികൂടിയത്.


