മര്‍ക്കസ് റൂബി ജൂബിലി പ്രചരണം ഉദ് ഘാടനം ചെയ്തു

മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് പ്രവര്‍ത്തിക്കുന്നവരോട് സമൂഹം സഹകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ടി അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും അത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്പെടും. കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യ നാല്‍പത് വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണെന്നും റൂബി ജൂബിലിയോടെ വിദ്യാഭ്യാസത്തിന് മര്‍കസ് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അബദു റഷീദ് സഖാഫി കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍,കെ.അബ്ദുല്‍ കലാം മാവൂര്‍ ,ബഷീര്‍ മുസല്യാര്‍ ചെറൂപ്പ, ഷംസുദ്ധീന്‍ പെരുവയല്‍, കുണ്ടുങ്ങല്‍ മുഹമ്മദ് , പി.ടി.സി മുഹമ്മദലി, മജീദ് പൂത്തൊടി ,സലാം സഖാഫി എരഞ്ഞിമാവ് എന്നിവര്‍ സംബന്ധിച്ചു.കെ.എം അബദുല്‍ ഹമീദ് സ്വാഗതവും യുപി അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

