ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സ്വകാര്യ ട്രാവല്‍ എജന്‍സിയുടെ ബസില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷാണ് സ്വര്‍ണം കൊണ്ടുവന്നത്. ബാഗിലാക്കിയ സ്വര്‍ണം സീറ്റിന് മുകളിലാണ് വച്ചതെന്ന് മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. ആലുവയില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ച് ചോദ്യം ചെയ്തു. മഹേഷ് സ്ഥിരമായി സ്വര്‍ണം കൊണ്ടുവരുന്നത് അറിയുന്ന ആരെങ്കിലും മോഷണം നടത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
