KOYILANDY DIARY

The Perfect News Portal

ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം കോയമ്പത്തൂരില്‍

കൊച്ചി >  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളുടെ തെളിവ് പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം കോയമ്പത്തൂരില്‍ എത്തി. സിഡി കൊണ്ടുവരാന്‍ വൈകിട്ട് മൂന്നരയോടെയാണ് ബിജുവിനെയുംകൊണ്ട് സോളാര്‍ കമ്മീഷന്‍ പുറപ്പെട്ടത്.  മൂന്ന് കമ്മീഷനംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരാണ് സംഘത്തിലുള്ളത്. എല്ലാതെളിവും തന്റെ കൈയിലുണ്ടെന്ന് ബിജു രാധാകശഷ്ണന്‍ ആവര്‍ത്തിച്ചു. ഒരിടത്ത് നിന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊരിടത്ത് നിന്ന് തെളിവ് എടുക്കാനാകും സിഡിയുടെ നാല് കോപ്പികള്‍ ഉണ്ടെന്നും ബിജു പറഞ്ഞു.

താന്‍ പൂജപ്പുര ജയിലിലായതിനാല്‍ തെളിവ് കൊണ്ടുവരാനായില്ലെന്നും പത്ത് മണിക്കൂര്‍ സമയം അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ വിവാദ സി ഡി ഹാജരാക്കാമെന്നുമാണ് ഇന്ന് ബിജു കമ്മീഷനെ അറിയിച്ചത്. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിട്ടുള്ളത്. സിഡിയുടെ മൂന്ന് പകര്‍പ്പുണ്ട്. കാറില്‍ പോയി അത് എടുത്തുവരാന്‍ അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.  ഇതേ കുറിച്ച് കമ്മീഷന്‍ സെക്രട്ടറി, അഭിഭാഷകന്‍ എന്നിവരുമായി ജസ്റ്റീസ് ശിവരാജന്‍ കൂടിയാലോചന നടത്തി. ഇതിനുശേഷമാണ്  സിഡി കണ്ടെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധമുണ്ട്. എല്ലാതെളിവുകളും കൈയിലുണ്ട്.  എന്നാല്‍ ചില മാധ്യമങ്ങളടക്കം തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍  ശ്രമം നടത്തുന്നുണ്ടെന്നും  ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ബിജുവിനെ ഹാജരാക്കുമ്പോള്‍ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

Advertisements

സോളാര്‍ പ്രതി  സരിത നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നും അതിനുള്ള തെളിവ് ഇന്ന് ഹാജരാക്കുമെന്നുമാണ്  ബിജു രാധാകൃഷ്ണന്‍ കമ്മീഷനില്‍ പറഞ്ഞിരുന്നത്.  മുഖ്യമന്ത്രിക്കുപുറമെ രണ്ട് മന്ത്രിമാര്‍ക്കും എംഎല്‍എക്കുമെതിരെയുമാണ് മൊഴി നല്‍കിയിട്ടുള്ളത്