KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെ ? പിണറായി വിജയന്‍

തിരുവനന്തപുരം :  കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഈ അവഹേളനത്തോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്. കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്. സ്വീകരണത്തിനും ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയം കണ്ടെത്താനായ നരേന്ദ്ര മോഡിക്ക് കേരള മുഖ്യമന്ത്രിയേയും സംഘത്തെയും കാണാന്‍ സമയമില്ലെന്നത് അപമാനകരമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.