KOYILANDY DIARY.COM

The Perfect News Portal

ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമിലെ എട്ട് പേരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്‌. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്.  ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. 9:45 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഞ്ച് മിനിറ്റുനുള്ളില്‍ തകര്‍ന്നുവീഴുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവേ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു സംഭവസമയത്ത്. പതിനഞ്ച് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.

 

Share news