ബാലസംഘം അക്ഷരോത്സവം: കൊയിലാണ്ടി ഏരിയ തല മത്സരം ആരംഭിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബാലസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന 12 -ാം മത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം കൊയിലാണ്ടി ഏരിയ തല മത്സരം ചെങ്ങോട്ട്കാവ് ഈസ്റ്റ് യുപി സ്കൂളിൽ പ്രശസ്ത നാടക പരിശീലകൻ ശ്രീജിത്ത് കാഞ്ഞിലശ്ശേരി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്, ചടങ്ങിൽ ബാലസംഘം കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് വിഷ്ണുപ്രിയ അധ്യക്ഷത വഹിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി അശ്വൻ, ഏരിയ കൺവീനർ ടി ഇ ബാബു, അക്കാഡമിക്ക് കൺവീനർ രമേശൻ ഏരിയ എക്സിക്യുട്ടീവ് അംഗങ്ങളായ നിമിഷ, മിഥുൻ, നന്ദന, നന്ദിത എന്നിവർ നേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ രജുലേഷ് സ്വാഗതവും അശ്വൻ സി കെ നന്ദിയും പ്രകടിപ്പിച്ചു.

