ബസ്സ് യാത്രക്കാരിയുടെ 6 പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയി

കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ സ്ത്രീയുടെ 6 പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയി. കൊയിലാണ്ടി-കൂട്ടാലിട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ കുറുവങ്ങാട് നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന
കോതമംഗലം ശ്രീകല്ല്യാണിയിൽ കാർത്യായനിയുടെ (62) ആറ് പവനോളം വരുന്ന സ്വർണ്ണ മാലയാണ് മോഷണം പോയത്. കയറിയതായിരുന്നു. ഇതിനിടയിലാണ് മാല മോഷണം പോയത്.
കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടിയിൽ സ്വർണ്ണമാല മോഷ്ടിക്കുന്ന സ്ത്രീകളുടെ സംഘം ഇറങ്ങിയതായി പോലീസ് പറഞ്ഞു. പോലീസ് ഫോട്ടോ കാണിച്ച സ്ത്രീകളിൽ ഒരാളെ കാർത്യായനി തിരിച്ചറിഞ്ഞിട്ടുണ്ട്.

