പോഷക ബാല്യം പദ്ധതി ആരംഭിച്ചു

മേപ്പയ്യൂർ: അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ പോഷക ബാല്യം പദ്ധതി മേപ്പയ്യൂർ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയൂർ ഇ.ആർ. സ്മാരക അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ നിർവഹിച്ചു.

കുട്ടികളുടെ പോഷകാഹാരനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് മുട്ടയും പാലും നൽകുന്നത്. മേപ്പയ്യൂർ പഞ്ചായത്തിലെ 29 അങ്കണവാടികളിലെ മൂന്ന് വയസ്സ് മുതൽ ആറുവയസ്സ് വരെയുള്ള 375 കുട്ടികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.





