KOYILANDY DIARY

The Perfect News Portal

നേതൃത്വത്തിനെതിരെ പരസ്യ വിമർശനം: കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും.

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്.

Advertisements

വിശദീകരണം നൽകാൻ കെ എം ഷാജിയോട് ഇന്ന് പണക്കാടെത്താൻ സംസ്ഥാന അധ്യക്ഷൻ നിർദേശം നൽകിയതായാണ് സൂചന. സാദിഖലി തങ്ങളെ കൂടാതെ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്ന പി എം എ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. അതേസമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി.

Read Also: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14)

മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ‘ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും, വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെ’ന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.