KOYILANDY DIARY.COM

The Perfect News Portal

നവരാത്രി ആഘോഷം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്ക്

കൊയിലാണ്ടി: നവരാത്രി ആഘോഷങ്ങൾ ആരംഭിച്ച കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്ക്. കാലത്ത് പൂജയ്ക്ക് ശേഷമുള്ള കാഴ്ചശീവേലി ദർശിക്കാൻ നൂറ് കണക്കിനാളുകൾ ക്ഷേത്ര സന്നിധിയിലെത്തി. പ്രശസ്തരായ വാദ്യകാരമാണ് കാഴ്ച ശീവേലിക്ക് മേളം പെരുക്കുന്നത്. കൊല്ലം പിഷാരികാവിലെ നവരാത്രി ആഘോഷം പ്രസിദ്ധമാണ്. ഈ വർഷം കേരളത്തിലെ പ്രസിദ്ധനായ ഗജരത്നം ചിറക്കൽ കാളിദാസനാണ് തിടമ്പെടുന്നള്ളിക്കുന്നത്. കാളിദാസനെ കാണാനായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിച്ചേരുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *