ദ്വാരം വീണ് വെള്ളം കയറി മുങ്ങിയ ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു
ബേപ്പൂര്‍: കടലില്‍ മത്സ്യബന്ധനത്തിനിടെ, ദ്വാരം വീണ് വെള്ളം കയറി മുങ്ങിയ ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു. 10-ന് മുനമ്ബത്ത് നിന്ന് കടലില്‍ മത്സ്യം പിടിക്കാന്‍ പോയ ‘സ്റ്റെനി’ എന്ന ബോട്ടാണ് ബേപ്പൂര്‍ തീരത്തുനിന്ന് 35 ഫാദം അകലെ പുറങ്കടലില്‍ പാതി മുങ്ങിപ്പോയത്. ബോട്ട് മുങ്ങുന്നത് കണ്ട സ്വകാര്യബോട്ടിലെ ജീവനക്കാര്‍ ആറുപേരെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തി.
ബേപ്പൂരില്‍ നിന്നെത്തിയ ‘കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ 144’ വീണ്ടെടുത്ത് ബേപ്പൂരിലെത്തിച്ചു. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ‘ഗോള്‍ഡന്‍’ ബോട്ടും മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി കടലില്‍ എത്തിയിരുന്നു.’
തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടാണ് ‘സ്റ്റെനി’. തമിഴ്നാട്ടുകാരായ സ്രാങ്ക് ഡാന്ഷിയാസ് (36), മൂര്‍ത്തി (50), ജോസഫ് ആന്റണി (46), ബെസ്റ്റണ് (28), സുധാകര്‍ (33), ജോസഫ് (55), ഗോവിന്ദ് (35), ഡിന്‍സണ്‍ (47), ഗോപാല്‍ (25), ആനന്ദ് (35), ലീമാന് (31), ശേഖര്‍ (40) എന്നിവരാണ് രക്ഷപ്പെട്ടവര്‍. മുങ്ങിയബോട്ട് വെള്ളംവറ്റിച്ച് വീണ്ടെടുത്ത് കൊണ്ടുവരവേ ബേപ്പൂര്‍ പുലിമുട്ട് റോഡിന് അഭിമുഖമായുള്ള കടലില്‍ വീണ്ടും വെള്ളംകയറി മുങ്ങി. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബോട്ടിലെ വെള്ളംവറ്റിച്ച് ഇത് മത്സ്യബന്ധന തുറമുഖത്തെത്തിക്കാന്‍ കഴിഞ്ഞത്.
രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന് കൈമാറി. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണ്.