KOYILANDY DIARY.COM

The Perfect News Portal

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചാര്‍ളിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ചിത്രം ചാര്‍ളിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രേയ ഘോഷാല്‍, ദിവ്യ എസ് മേനോന്‍ തുടങ്ങിയവര്‍ പാടിയിരിക്കുന്നു.
എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനാകുന്ന ചിത്രമാണ് ചാര്‍ളി. പാര്‍വ്വതിയാണ് നായിക. അപര്‍ണ ഗോപിനാഥും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി ആറിന്റേതാണ് കഥയും സംഭാഷണവും. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. മാര്‍ട്ടിന്‍ പ്രാക്കാട്ട്, ഷെബിന്‍ ബക്കര്‍, ജോജ്ജു ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് ഫൈന്‍ഡിംഗ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share news