KOYILANDY DIARY

The Perfect News Portal

മധുസൂധനന്‍ ചെറുക്കാട് ന്റെ നേര്‍ക്കാഴ്ച കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി കെ. എം. സി. എസ്. യു. നേതൃത്വത്തില്‍ കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്‍ ചെറുക്കാട് രചിച്ച നേര്‍ക്കാഴ്ച എന്ന കവിതാസമാഹാരം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ അദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, കൗണ്‍സിലര്‍മാരായ അഡ്വ: കെ. വിജയന്‍, വി. പി. ഇബ്രാഹിംകുട്ടി, കന്മന ശ്രീധരന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭര്‍ കെ. എം. സി. എസ്. യു. പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പി. സി. കെ.രാജന്‍ സ്വാഗതം പറഞ്ഞു.