താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തിൽ കൊയിലാണ്ടി നഗരസഭ ഇ.എ.എസ്. ടൌൺഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു. മുൻസിപ്പൽ ചെയർ പേഴ്സൺ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനസമൂഹവും കേരളവും എന്ന വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞമ്മദ് പ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ കെ. സത്യൻ ജില്ലാ വൈസ് പ്രസിഡണ്ട് എൻ ശങ്കരൻ മാസ്റ്റർ സംസ്ഥാന കൌൺസിൽ അംഗം സി. കുഞ്ഞമ്മദ്, കെ. നാരായണൻ ടി. ദാമോദരൻ എന്നിവർ സംസാരിച്ചു. കെ.വി. രാജൻ സ്വാഗതവും പി. വേണു മാസ്റ്റർ നന്ദിയും പറഞ്ഞു.

