ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ഒളിവിലായിരുന്ന രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അന്‍സര്‍, ഉണ്ണി എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. എട്ട് പേരാണ് ഇരുവരെ പൊലീസിൻ്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ നടത്തുകയാണ് അന്വേഷണം സംഘം.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്ത്തകന് ഫൈസല്‍ വധശ്രമ കേസുമായി മുന്നോട്ട് പോകരുതെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി എന്ന് പൊലീസ് പറയുന്നു. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് മറ്റ് നാല് പേര്.

