ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ഗൗരിയുടെ സഹോദരി

കൊല്ലം: ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു പോള്‍ ഇരുത്തിയതിനെതിരെയാണ് രക്ഷിതാക്കളും സഹോദരി ഗൗരിയും ഇടപെട്ടതെന്നും മീര പറഞ്ഞു.
തന്നെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയത് ബാഡ്ബോയിസിനെ നന്നാക്കാനാണെന്ന് സിന്ധു പ്രിന്‍സിപാളിനോട് പറഞ്ഞതായും മീര വെളിപെടുത്തി.

