ചേമഞ്ചേരിയിൽ വീടുകൾക്ക് നേരെ ആക്രമണം

കൊയിലാണ്ടി: ചേമഞ്ചേരിയിൽ വീടുകൾക്ക് നേരെ ആക്രമണം. വികാസ് നഗറിലെ പടന്നയിൽ ബാലൻ പടിഞ്ഞാറെ കുളമുള്ളതിൽ ദിവാകരൻ മൂത്തോളി രാജശേഖരൻ തുടങ്ങിയവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.
വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ബാലനും, ദിവാകരനും. കോൺഗ്രസ്സ് പ്രവർത്തകരാണ്.
ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനായി സജീവമായി രംഗത്തിറങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി.എഫ്.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണഞ്ചേരി വിജയൻ ,മോഹനൻ നമ്പാട്ട്, എം.പി.മൊയ്തീൻകോയ, എ.ടി.ബിജു, മനോജ് കാപ്പാട് നേതൃത്വം നൽകി.

