ചീട്ട്കളി സംഘo പൊലീസ് പിടിയില്‍

കൊയിലാണ്ടി: കാട്ടിലപ്പീടിക കണ്ണങ്കടവില്‍ പണം വച്ച് ചീട്ട് കളിക്കുകയായിരുന്ന സംഘത്തെ കൊയിലാണ്ടി സി.ഐ.ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കണ്ണങ്കടവിലെ വീട്ടുപറമ്പില്‍ വച്ച് ചീട്ട് കളി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 1,40,000 രൂപ പിടിച്ചെടുത്തു.റെയ്ഡില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുലൈമാന്‍, രമേശന്, സൂരജ്, സുനില്‍കുമാര്‍, പ്രേമന് മുചുകുന്ന് എന്നിവര്‍ പങ്കെടുത്തു.
